Skip to main content

വഴക്കു പക്ഷി ബ്ലോഗിൽ പ്രസ്തീകരിച്ച എന്റെ ലേഖനം









































നമ്മുടെ ജീവിതത്തിലേറ്റവും വലിയ സന്തോഷമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ അപ്പോളവരുടെ വളര്‍ച്ചയിലും ‍നമ്മളത്രക്കും ശ്രദ്ധയുള്ളവ‍രായിരിക്കണം കുട്ടിയുടെവളര്‍ച്ചയില്‍ അവന്‍റെ അമ്മയു-ടെ ശ്രദ്ധ, അദ്ധ്വാനം, വളരെയേറെ വലുതാണ്.അതിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരാള്‍ക്കും വിലയിരുത്താനാവില്ല. അതിനെന്തു പ്രതിഫ-ലംനല്‍കിയാലുംതികയുകയുമില്ല.അമ്മയെന്നത്സ്നേഹത്തിന്‍റെയുംസഹനത്തിന്‍റെയുംപ്രതീകങ്ങളാണ്, ആദരവിന്‍റെയും കരുണയു-ടെയും സ്പന്ദനങ്ങളാണ്.നമ്മുടെ മുഴുവന്‍ പ്രതീക്ഷകളുംആശങ്കക-ളുംനമ്മുടെമക്കളിലാനെന്നിരിക്കെഅവരെവളര്‍ത്തിവലുതാക്കുമ്പോളവരുടെഓരോചലനങ്ങളിലുംഅമ്മയുടെ വെക്തമായശ്രദ്ധയാവശ്യവുമാണ്‌.തെറ്റുകള്‍‍ കാണുമ്പോള്‍അതെത്രവലുതോചെറുതോയെന്നുവേര്‍തിരിക്കാതതിന്‍റെ ദൂഷ്യവശങ്ങളവരെബോധ്യപ്പെടുത്തികൊ-ണ്ടാണവരെതിരുത്തേണ്ടത്അല്ലാതെക്രൂരമായശിക്ഷാവിധികളോഅസഭ്യവര്‍ഷങ്ങളോകൊണ്ടല്ലയെന്ന്നാംതിരിച്ചറിയാന്‍ വൈകിക്കൂടാ.


ചില കുട്ടികള്‍‍ നമ്മുടെഉപദേശത്തിനൊന്നും വഴങ്ങുകയില്ല.അപ്പോളവരെ വളരെയധികംനീചമായും മാനസികമായും വേദനിപ്പിക്കും, അതുകൊണ്ട് അവര്‍ വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കുമോ ?ഒരിക്കലുമില്ല ഇതിന്നു നമ്മുടെ ഇടയില്‍‍ കണ്ടു വരുന്നൊരുസ്വാഭാവിക പ്രവണതയാണ്.

കുഞ്ഞുന്നാളില്‍ തന്‍റെ കുഞ്ഞു വാശിപിടിച്ചു കരയുമ്പോളവനെആശ്വസിപ്പിക്കാനായി അവനാവശ്യപ്പെടുന്നകാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നു, അതിലൂടെ നമ്മളവനെ മോശമായൊരു പ്രവണതയിലേക്കാണ്നയിക്കുന്നത്. തന്‍റെ എന്ത്ആവശ്യവും തന്‍റെ ഇഷ്ടത്തിന്നടത്തിത്തരുന്നവരാണ്എന്‍റെ മാതാപിതാക്കള്‍ എന്നചിന്താഗതി അവന്‍റെ കുഞ്ഞുമനസ്സില്‍അടിഞ്ഞുകൂടുന്നു. പിന്നീട് അവന്‍‍വളരുമ്പോളവന്‍റെ കൊച്ചുകൊച്ചു ആവശ്യങ്ങളുംആഗ്രഹങ്ങളുംവളരുന്നു .



ഒരുപക്ഷെ സാഹചര്യങ്ങള്‍ നമ്മള്‍ക്കവന്‍റെ ആവശ്യങ്ങളും ആഗ്ര-ഹങ്ങളും പൂര്‍ത്തീകരിക്കാന്‍‍കഴിയാത്തവരാക്കിയേക്കാം എങ്കിലുംകുട്ടികളതുള്‍ക്കൊള്ളണമെന്ന് യാതൊരുവിധ നിര്‍‍ബന്ധമില്ല , അവന്‍റെ മനസ്സില്‍ തന്‍റെ മാതാപിതാക്കള്‍ഒന്നിനുംകൊള്ളാത്തവരാണെന്നചിന്താഗതി കടന്നുവരാനിടയാക്കിയേക്കാം ഇതൊരുഅകല്‍ച്ചയാണ് കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും മാതാപിതാക്കള്‍ കുട്ടികളില്‍നിന്നും. ഈ അവസ്ഥക്ക് നമ്മളാണ് പൂര്‍ണ്ണമായും ഉത്തരവാദികള്‍,കാരണംകുട്ടികളോടുള്ള അമിതമായ സ്നേഹം അല്ലെങ്കിലവരിലുള്ളഅമിതവിശ്വാസമാണ് നമ്മളെ ഈയൊരവസ്ഥയിലേക്ക്എത്തിച്ചത്.വളര്‍ന്നുവരുമ്പോള്‍ താന്‍ എല്ലാം തികഞ്ഞവനാണ്, തനിക്കാരുടെയുംസഹായം ആവശ്യമില്ല തുടങ്ങിയചിന്താഗതികള്‍‍ കുട്ടികളെ വീണ്ടുംവഴിതെറ്റിക്കുകയാണ് അതിനൊരുമുഖ്യ കാരണം അനാവശ്യമായി യാതൊരുവിധനിയന്ത്രണവുമില്ലാതെ നമ്മള്‍ നമ്മുടെകുട്ടികള്‍ക്കു നെല്‍കുന്ന അമി-തസ്വാതന്ത്ര്യമാണ്.

നമ്മുടെ കുഞ്ഞുമക്കളെ നമ്മള്‍ വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍‍ ആദ്യമായി അവര്‍ക്ക് നമ്മളിലൊരു വെക്തമായ സ്വതന്ത്രമായഇടപെടലുകള്‍ക്കുള്ള അവകാശമാണ്നമ്മളവരെ ശീലിപ്പിക്കേണ്ടത്കുട്ടികളുടെ കര്‍മ്മങ്ങളെ നിരീക്ഷിക്കുക.


അപാകതകള്‍ ചെയ്യുമ്പോളതിന്‍റെ ദോഷഫലങ്ങളവരെ പറഞ്ഞു മനസ്സിലാക്കിയുപദേശിക്കുക. ശകാരിക്കുന്നരീതിയോ കാര്‍ക്കശ്യമോ പാടില്ല.എന്ന്വച്ചാലവരെപ്രോത്സാഹിപ്പിക്കണമെന്നല്ല , അത്വിപരീത ഫലം ചെയ്യും. വസ്ത്രമെങ്ങനെ ധരിക്കണംസാധനങ്ങളെങ്ങനെ സൂക്ഷിക്കണംമറ്റുള്ളവരോടെങ്ങനെ പെരുമാറണംമോശപ്പെട്ട സ്വഭാവങ്ങളെന്ത്ചീത്തയായവയെന്ത് നല്ലതെന്തൊക്കെസ്വഭാവത്തിലും പെരുമാറ്റത്തിലുംആരെ അനുകരിക്കാം ആരെഅനുകരിക്കരുത് തെറ്റുകളോടുള്ള സമീപനമെന്തായിരിക്കണംനല്ലതിനോടുള്ളസമീപനമെന്തായിരിക്കണം എന്ത്കാണണം എന്ത് കാണരുത് തുടങ്ങിമിക്ക വിഷയങ്ങളിലും അവര്‍ക്ക്ഗൈഡ്‌ലൈന്‍‍ നല്‍കാന്‍‍രക്ഷിതാക്കള്‍‍ ശ്രദ്ധിക്കണം.എന്ന്വച്ചാല്‍ അവരെ ഭൂതക്കണ്ണാടി കൊണ്ട്നിരീക്ഷിക്കണം എന്നല്ല കര്‍ശനമായ ഒരുചട്ടക്കൂടിലവരെ വളര്‍ത്തണമെന്നുമല്ല ഉദ്ധേശിക്കുന്നത് ഒരു ശ്രദ്ധഇടപെടല്‍ മൃത് സമീപനം സ്നേഹംഎല്ലാം അവര്‍ക്ക്വേണ്ടവിധമനുവദിക്കണം മെന്ന്സാരം.ചില കുടുംബത്തില്‍‍ മാതാവുംപിതാവും പരസ്പ്പരംപോരടിക്കുന്നവരായിരിക്കും ഇതുകുട്ടിയുടെ മനസ്സിനെ എത്രമാത്രംവേദനിപ്പിക്കുന്നുവെന്ന് നാം തിരിച്ചറിയണം ,.,.,അവരുടെമുന്നിലെ‍ങ്കിലും ചീത്തവാക്കുകളും വഴക്കും ഒഴിവാക്കാന്‍‍നമ്മള്‍ ശ്രദ്ധിക്കണം

പിന്നെ കുട്ടികള്‍‍ വളര്‍ന്നുവരുന്ന സാഹചര്യം അവന്‍റെ ജീവിതത്തിലും ശക്തമായ സ്വാധീനം ആണ് ചൊലുത്തുക എന്നത് നമ്മുടെ ചുറ്റുപാടുകളില്‍‍ നിന്നും വെക്തമായിപ്രപഞ്ചം നമ്മെ എല്ലാവരെയുംഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ് ,. മക്കള്‍‍ഏത് പ്രായക്കാരായാലുംഅഗാതമായി സ്‌നേഹിക്കുക.കുട്ടികള്‍‍ മൂന്ന്-നാല്വയസ്സാകുന്നതോടെ പലരക്ഷിതാക്കളും അവരെലാളിക്കുന്നതിലുംസ്‌നേഹിക്കുന്നതിലും അല്‍പം കുറവ്വരുത്തും. അവന്‍റെ/അവളുടെതാഴെയുള്ള കുഞ്ഞിനായിരിക്കുംഅതത്രയും നല്‍കുക മനുഷ്യപ്രകൃതമാണത്. ചില കുട്ടികളിലെങ്കിലും ഈസമീപനം ദുര്‍വാശിയുണ്ടാക്കും.ചെറിയ കുട്ടിയോട് ഒരുതരംഅസംതൃപ്തി അവന്‍ അപൂര്‍വ്വമായിപ്രകടിപ്പച്ചെന്നും വരാം. ഈസമീപനത്തെ നമ്മളോ‍രിക്കലും നിസ്സാരമായി തള്ളിക്കളയരുത്.മുതിര്‍ന്നാലുംഅവന്‍റെ മനസ്സില്‍ അത് അടിഞ്ഞുകൂടുമെന്നത് നാമറിയണം.എത്രജോലിത്തിരക്കുള്ളവരായിരുന്നാലുംനമ്മുടെ കുട്ടികള്‍ക്കായി കുറച്ച്ഫ്രീസമയംഉണ്ടാക്കിയെടുക്കാനായി ശ്രദ്ധിക്കണം അവരുടെ പ്രായവിത്യാസത്തിനനുസരിച്ച് അവരെ നാംസമീപ്പിക്കേണ്ടത്. അവരെത്ര തന്നെ വളര്‍ന്നാലും അവരെ സ്നേഹിക്കുന്നതില്‍ നാം പിശുക്ക്കാണിക്കാനേ പാടില്ല
സ്നേഹത്തോടെ ശിരസ്സിലൊരുതലോടല്‍ നെറുകയിലൊരു മുത്തംഎന്നിവ ഏതൊരു കുഞ്ഞിന്‍റെയും ആഗ്രഹമാണ്. അതവരുടെഅവകാശമാണ്. പിന്നെ കുഞ്ഞുങ്ങളെ നമ്മളെത്രയധികം സ്നേഹിക്കുന്നുവോസംരക്ഷിക്കുന്നുവോ അത്രയും അവര്‍‍ നമ്മളെയും സ്നേഹിക്കുകയുംബഹുമാനിക്കുകയും ചെയ്യും എന്ന്നാം തിരിച്ചറിയണം ചെറിയകുട്ടികളാണെങ്കില്‍ അവരുടെകളിയിലും തമാശയിലും പങ്ക്ചേരുകയും .അവരോടു നല്ല നല്ല കഥകളും കവിതകളും മാഹാന്മാരുടെ ജീവിത രീതികളും പറഞ്ഞു കേള്‍പ്പിക്കാനും നാം മടിക്കരുത്, അതോടു കൂടെ കൊച്ചുകൊച്ചു നിര്‍ദേശങ്ങളും അവരിലേക്ക്‌പകര്‍ന്നു നെല്‍കുകയും കൂടിചെയ്യണം. ശൈശവം കഴിഞ്ഞാലവന്‍ തിരിച്ചറിവിലേക്ക് പ്രവേശിക്കുന്നുഅപ്പോള‍വന്‍റെ ശരീരത്തോടൊപ്പം തന്നെ മനസ്സും വളര്‍ച്ചയുടെപടവുകളിലൂടെ നീങ്ങുകയാണ്,ഇവിടെയാണ് ഒരുപിതാവിന്‍റെ/ മാതാവിന്‍റെ ഇടപെടലുകള്‍ വളരെയധികം അനിവാര്യമായഘട്ടം. കാരണം അവന്‍ ഏര്‍പ്പെടുന്ന ഏതു പ്രവര്‍ത്തിയിലും നാംശ്രദ്ധാലുക്കളായിരിക്കണം.ഈസമയത്താണ് അവന്‍ ചുറ്റുപാടുകളെപഠിക്കുന്നതും വിലയിരുത്തുന്നതും,അവിടെ നിന്നും കിട്ടുന്നഅറിവുകള്‍ അല്ലെങ്കിലനുഭവങ്ങള‍വന്‍റെ മനസ്സില്‍ ഉറക്കു-ന്നവയാണ് അപ്പോളവന്‍റെ കൂട്ടുകാരെക്കുറിച്ചും നമ്മളറിഞ്ഞിരിക്കണം .,.,ചിലകുട്ടികള്‍ വീട്ടിലെ മുഴുക്കുടിയനായഅച്ഛന്‍റെ അല്ലെങ്കില്‍ അവിഹിതബന്ധമുള്ളഅമ്മയുടെനിയന്ത്രണത്തില്‍ അസഹിഷ്ണുതയുള്ളവരായിരിക്കും അവന്‍റെ കുഞ്ഞു മനസ്സില്‍‍ സമൂഹത്തോട് സ്നേഹത്തെക്കാളേറെ വെറുപ്പാവുമുണ്ടാവുക അപ്പോളത്തരം കുട്ടികളുമായുള്ള സൌഹാര്‍ദ്ധം അവരെയും മറ്റൊരു വഴിയിലേക്ക് നയിച്ചേക്കാം അപ്പോള്‍ അതില്‍ നിന്നും നാമവരെവിലക്കണം നിയന്ത്രിക്കണം, എങ്ങനെഎവിടെ എന്നത് പ്രസക്തമാണ്കര്‍‍ശനമായല്ല അവരെനിയന്ത്രിക്കേണ്ടത്. നമ്മള്‍ രക്ഷിതാക്കള്‍ കുട്ടികളുടെഗുണകാംക്ഷികളാകണമെന്നത്വളരെയധികം പ്രാധാന്യ മേറിയകാര്യമാണ്,അതെങ്ങനെ തന്‍റെ മാതാപിതാക്കള്‍‍ തന്നെ ഏറെസ്‌നേഹിക്കുന്നുണ്ടെന്നും തന്‍റെ ഓരോപ്രവര്‍ത്തിയും അവരെ സന്തോഷിപ്പിക്കുകയുംവേദനിപ്പിക്കുയുംചെയ്യുന്നവയുമാണെന്ന്, നമ്മുടെസമീപ്യത്തിലൂടെ അവര്‍ക്ക്ബോധ്യമാകണം.


മാതാപിതാക്കളുടെ സ്‌നേഹം ഏറെആവശ്യമുള്ള ഒരുഘട്ടമാണ് കൗമാരം.ആ സമയത്ത് അത് നിഷേധിച്ചാലോഅവരെ കര്‍ശനമായിനിയന്ത്രിച്ചാലോ സ്‌നേഹം നടിക്കുന്നപുറത്തുള്ളവരോട്കുട്ടികള്‍ കൂട്ടുകൂടും.അതെത്തരക്കാര്‍ എന്നതിനെഅപേക്ഷിച്ച് ആ ബന്ധം പലവിധസാഹചര്യങ്ങളിലും ‍ വലിച്ചിഴക്കപ്പെടുംപിന്നീടോരിക്കലും തിരുത്താനാവാത്തവിധമുള്ള ജീവിതശീലങ്ങളിലേക്ക്അവര്‍‍ വഴുതി വീഴുകയും ചെയ്യും.പ്രായോഗിക ജീവിതത്തിലൂടെയുള്ള ദിശാബോധം ഇവിടെയാണ് നാംപഠിപ്പിക്കേണ്ടത് ജീവിതത്തില്‍‍എത്രയധികം തിരക്കുള്ളവരാ‍ -യിരുന്നാലും ദിവസ്സവും കുറച്ചുനേരമെങ്കിലും നമ്മള്‍‍ നമ്മുടെകുഞ്ഞുങ്ങളോടൊപ്പം അവരുടെഇഷ്ടാനിഷ്ടങ്ങള്‍ കേള്‍ക്കാനുംഅവരോടൊപ്പം ഇടപഴുകാനും സമയംകണ്ടെത്തണം. സംസാരത്തിലുംജോലിയിലുമൊക്കെ അവരുടെ നിര്‍‍ദേശങ്ങള്‍ അഭിപ്രായങ്ങള്‍‍ചോദിക്കുക.അപ്പോള്‍ തങ്ങളും ഈകുടുംബത്തിന്‍റെ ഭാഗമാണ്, എനിക്കുംഇവിടെ ഒരു സ്ഥാനമുണ്ട് എന്നതോന്നലും ഉത്തരവാദിത്തബോധവുംഅവരിലേക്ക്‌ അറിയാതെകടന്നുവരുകയാണ് ചെന്നുന്നത്. ഒരുകുടുംബം എന്നത് എത്രയോ നന്മതിന്മകളുടെ കലവറയാണ് ഇതിവിടെഅനുവര്‍‍ത്തിക്കുന്നതുംനമ്മളിലൂടെയാണ് അവരുടെ ഭാവിഅവരുടെ തന്നെ കൈകളിലാണെന്നഒരു ചിന്ത അവരിലേക്ക്‌ നാം പകര്‍ന്നുനെല്‍കണം.


ഇന്നത്തെ നവമാധ്യമങ്ങള്‍‍കുട്ടികളുടെ ജീവിതത്തെ കൂടുതലും വഴിതെറ്റിക്കുന്ന,‍ ബാധിക്കുന്ന തരത്തില്‍‍ നന്മകളും തിന്മകളും കുത്തിനിറച്ചതാണ് കുട്ടികളുടെമുന്നില്‍‍ ടി വി പോലുള്ള മാധ്യമങ്ങള്‍ തുറക്കാന്‍ കൂടി കഴിയാത്ത അവസ്ഥയാണിന്നു . വെഭിചാരത്തിന്റെയുംകൂട്ടിക്കൊടുപ്പിന്റെയുംകൊലപാതകത്തിന്റെയും കഥകളും ചര്‍ച്ചകളും അതില്‍ നിന്നെല്ലാം പരമാവധി ഒഴിച്ചു നിര്‍ത്തുക കുട്ടികള്‍ക്ക് കഴിവുകള്‍‍പലവിധമാണ് മറ്റു കുട്ടികളുമായിനമ്മുടെ കുട്ടികളെ ഒരിക്കലും താരതമ്യം ചെയ്യരുത്,കാരണംസര്‍‍വേശ്വരന്‍ എല്ലാവര്‍ക്കുംഓരോന്നും കൊടുത്തിരിക്കുന്നത് പലഅളവിലാണ് ചിലര്‍ക്ക് ബുദ്ധിശക്തികൂടുതലാവാം ചിലര്‍ക്ക് കുറവാകാം,അവരുടെഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയേണ്ടത്മാതാപിതാക്കളായ നമ്മളാണ് കുട്ടികള്‍‍ക്ക് താല്‍പര്യമുള്ളവിഷയങ്ങളില്‍ രക്ഷിതാക്കളുടെഅവഗണനയും എതിര്‍പ്പും കുട്ടികളെ നിരാശരാക്കും. നമ്മുടെ കുട്ടികളുടെആവശ്യത്തെ അല്ലെങ്കില്‍ ആഗ്രഹത്തെആരോഗ്യകരമായ താല്‍പര്യങ്ങളെമാനിക്കുകയും . തെറ്റായതാല്‍പര്യങ്ങളെ ഗുണകാംക്ഷയോടെഅവരെ ബോധ്യപ്പെടുത്തിക്കൊണ്ട്തിരുത്തുകയുംചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍‍കുടിയേറുമായിരുന്ന വാശിയോവൈരാഗ്യമോ ഇല്ലതെയവുകയാണ്ചെയ്യുന്നത്. നമ്മുടെ താല്‍പര്യത്തെ ഏകപക്ഷീയമായി കുട്ടികളിലേക്ക്ഒരിക്കലും അടിച്ചേല്‍പ്പിക്കാന്‍ നാംതുനിയരുത്.അങ്ങനെ ചെയ്യുമ്പോള്‍‍അവരുടെ ലക്ഷ്യബോധത്തെ നശിപ്പിക്കാന്‍‍ മാത്രമേഅതുപകരിക്കൂ. ലാളിച്ചുവഷളാക്കാതെ സ്നേഹിച്ചുസംസ്കരിക്കുകയാണ്നമ്മള്‍ ചെയ്യേണ്ടത്. കുട്ടികളുടെവളര്‍ച്ചയുടെ പല ഘട്ടങ്ങളിലൂടെയാണ്അവരുടെ കഴിവുകള്‍ നാംതിരിച്ചറിയുന്നത്‌ .


അപ്പോള്‍ ആ സമയം വളരെയധികം പ്രാധാന്യമേറിയതാണ്.,. ഓരോകുഞ്ഞിന്‍റെയുംജീവിതത്തില്‍‍ ഭൌദ്ധികവുംആത്മീയവുമായ വിഷയങ്ങള്‍‍അതിന്‍റെ തോതില്‍‍ അവനെബോധ്യപ്പെടുത്തണം ധാര്‍മ്മിക വിദ്യാഭ്യാസവും പ്രായോഗികജീവിതവും അഭ്യസിപ്പിക്കുകയുംചെയ്യുന്നതോടൊപ്പം മാനുഷികമായഎല്ലാ നന്മതിന്മകളെയും വേര്‍തിരിച്ചു നമ്മളവനിലേക്ക്‌ അതിന്‍റേതായകാര്യ കാരണങ്ങളിലൂടെ പകര്‍ന്നുനെല്‍കാന്‍‍ ശ്രമിക്കണം.കള്ളത്തരങ്ങളും മോശമായവാക്കുകളും മോഷണം കപഡത സമൂഹത്തോടുള്ള പെരുമാറ്റരീതികള്‍‍ബഹുമാനം മാതാപിതാക്കളുടെസ്ഥാനം വീട്ടില്‍‍ കുഞ്ഞുങ്ങളുടെ സ്ഥാനം ബാധ്യതകള്‍ തുടങ്ങിയവിഷയങ്ങളിലൊക്കെ അവര്‍ക്ക്ഉയര്‍ന്ന കാഴ്ച്ചപ്പാട് നല്‍കാനുതകുന്നപാഠങ്ങള്‍ നല്‍‍കണം.മാര്‍ഗ്ഗദര്‍ശനത്തോടുകൂടി അവരെനയിക്കുകയും .അവര്‍ക്കും നമ്മങ്ങള്‍ക്കും വേണ്ടിഅവരെ സജ്ജരാക്കുകയും വാര്‍ധക്യത്തില്‍‍ സ്വാസ്ഥ്യംകെടുത്താത്ത, സമൂഹത്തിനുംതങ്ങള്‍ക്കു തന്നെയുംഉപകാരപ്പെടുന്ന മക്കളായി അവരെവളര്‍‍ത്തിയെടുക്കാന്‍‍ നാം ശ്രമിക്കണംഅധാര്‍മികമായി ജീവിക്കുന്ന രക്ഷിതാക്കളാണ്നമ്മളെങ്കില്‍ കുട്ടികളിലും ആസ്വഭാവം കടന്നുവരുമെന്നത്സ്വോഭാവികമാണ് ,,നമ്മള്‍ തിന്മകള്‍‍പ്രവര്‍‍ത്തിച്ചുകൊണ്ട്‌ നിങ്ങള്‍‍ അത്ചെയ്യരുത് എന്നുപദേശിച്ചാല്‍ അതെത്രമാത്രം പ്രാവര്‍ത്തികമാവും എന്നത് ആ കുഞ്ഞിനെമാത്രംആശ്രയിച്ചിരിക്കുന്ന സംഗതിയാണ്.പുകവലിയും മദ്യപാനവും ധാര്‍മ്മികവിഷയവുമായുള്ള അകല്‍ച്ചയും രക്ഷിതാക്കളുടെ ഭാഗത്ത് ഉണ്ടെങ്കില്‍‍ അത് തന്‍റെ മക്കളിലേക്കും പടരുംഎന്ന് നാം തിരിച്ചറിഞ്ഞേമതിയാകൂ. കുടുംബത്തില്‍‍അച്ഛനമ്മമാര്‍ തമ്മില്‍‍പരസ്പ്പരം സ്നേഹത്തോടെയാണ് പെരുമാറെണ്ടത് എന്തെങ്കിലുംപ്രശ്നങ്ങളോ പിണക്കങ്ങളോഉണ്ടെങ്കിത്ത‍ന്നെ അത്കിടപ്പുമുറിയില‍വസാനിക്കണംപരിഭവവും പരാതിയുമെല്ലാം.കാരണം തന്‍റെ വീടാണ്എല്ലാറ്റിന്റെയും ഉറവിടംഅവിടെനിന്നാണ് അവന്‍ എല്ലാംപഠിച്ചെടുക്കുന്നത്. ആക്ഷേപവുംശകാരവും ശിക്ഷയും ആരെയുംനന്നാക്കില്ല.ശിക്ഷ വേണം അത് എന്തിനാണ് അച്ഛന്‍‍ അമ്മ എന്നെ ശിക്ഷിക്കുന്നത് എന്നത് കുട്ടിക്ക് ബോധ്യമാവുന്നതും പിന്നീട് അത്ചെയ്യരുത് എന്ന് തീരുമാനംഎടുക്കാന‍വനെഓര്‍‍മ്മിപ്പിക്കുന്നതുമാവണം .

സ്‌നേഹവും ഉത്തമസഹവാസവുമാണ് മനസ്സുകളെസംസ്‌കരിക്കുക.കുട്ടികള്‍ വളരുന്തോറും അവരുടെ സ്വഭാവവും വളരുന്നു സ്വയം തിരഞ്ഞെടുപ്പിന്‍റെ ഘട്ടംവരുമ്പോള്‍‍ പലപ്പോളുംഅവര്‍ക്ക് ഈഅറിവുകള്‍ തീരുമാനങ്ങളെ‍ടുക്കാന്‍‍ കുട്ടികള്‍‍ അതുമൂലംപ്രപ്തരാകും .
കുഞ്ഞുങ്ങളെ ചിത്രത്തില്‍ കാണുംവിധം തമാശക്ക് പോലും ചെയ്യരുത് മറ്റൊരു പ്രധാനകാര്യമുള്ളത് നമ്മുടെമക്കള്‍ക്ക്‌ ഭയമില്ലാതെ നമ്മളോടെന്തും തുറന്നു പറയാനു‍ള്ളധൈര്യമാണ് സ്വാതന്ത്ര്യമാണ്അതിലൂടെഅവര്‍നിര്‍ഭയത്വമുള്ളവരായി മാറുംഅവരുടെ ആവശ്യങ്ങള്‍‍ അമ്മയെ തോണ്ടി അച്ഛനോട് പറയുന്ന ഒരുസ്ഥിതി വരരുത്,,അത് അമ്മയാണ്ശ്രദ്ധിക്കേണ്ടത് കുട്ടികളുടെപുസ്തകങ്ങളും ബാഗുംകിടപ്പുമുറിയും അമ്മയുടെനിയത്രണത്തിലാ‍യിരിക്കണം അവരുടെ പഠനനിലവാരവുംവൃത്തിയും കൂട്ടുകാരുമായുള്ളബന്ധങ്ങളും മനസ്സിലാക്കാന‍ത്നല്ലതാണ്. അവരുടെസ്വഭാവദൗര്‍ബല്യങ്ങള്‍ പോലുംപുസ്തകങ്ങളില്‍ കണ്ടെന്നുവരാം. എന്നും പുസ്തകങ്ങള്‍ എല്ലാം എടുത്തു നോക്കുന്നത് മാതിരി ഭാവിക്കുക അവരുടെ ജീവിതത്തില്‍‍അച്ചടക്കവും അടുക്കും ചിട്ടയുംസൃഷ്ടിക്കാന്‍ ഇതുമൂലം മാതാവിനു സാധിക്കും . തെറ്റ് എന്ന് തോന്നുന്നവിഷയങ്ങള്‍‍ അച്ഛന്‍റെമുന്നിലെ‍ത്തുന്നതിനു മുന്‍പ് അമ്മക്ക്തിരുത്താന്‍‍ കഴിയണം. എന്നിട്ടും സാധിച്ചില്ലെങ്കില്‍ മാത്രമേ ആവിഷയംഅച്ഛന‍റിയാന്‍ പാടുള്ളൂ, ചിലരുണ്ട് നിസ്സാര കാര്യങ്ങള്‍ പിതാവിനോട് പറഞ്ഞു കുട്ടിയെ അടികൊള്ളിക്കുന്നവര്‍ മാതാവിന് പറഞ്ഞു തിരുത്താന്‍ കഴിയില്ല എന്ന് ഉറപ്പായാലും ആവശ്യമെന്ന്തോന്നുന്നതുമായ വിഷയങ്ങളെ മാത്രം പിതാവിനെ ഏല്‍പ്പിക്കുക.എന്നാല്‍ അറിയിക്കേണ്ട കാര്യങ്ങള്‍ (പ്രണയം പോലുള്ളവ) പിതാവില്‍നിന്ന്മറച്ചുവെക്കുന്ന മാതൃസമീപനവുംഉണ്ടാവരുത് അത് വലിയ വലിയവിപത്തുകളിലേക്ക് കുട്ടികളെകൊണ്ടെത്തിക്കും.



.////////////////////////////////






(ചിത്രങ്ങള്‍ക്കും ചിലവാക്കുകള്‍ക്കും സുഹൃത്തുക്കളോട് കടപ്പാട് ) ///////////////////////////////////////ആസിഫ് വയനാട്

Comments

Popular posts from this blog

മനോഹരമായ ഇറ്റലിയില്‍

                    സ്വപ്‌നങ്ങള്‍ തേടിയൊരു ഇറ്റാലിയന്‍ യാത്ര ,വളരെ സന്തോഷം തോന്നിയ ജീവിതത്തിലെ ചില നിമിഷങ്ങള്‍ ,ഖത്തര്‍മന്ത്രാലയം നെല്‍കിയ വിസയും ടിക്കെറ്റും കൈകളില്‍ ഇരുന്ന്‍ വിറകൊള്ളുന്നു കാരണം ആദ്യത്തെ യുറോപ്പ് യാത്ര ,അതിനിടയില്‍ മലയാളിയായ ഗേറ്റ് മാന്‍ ഒരു ചോദ്യവും എങ്ങോട്ടാ ഒറ്റക്ക് ഞാന്‍ പറഞ്ഞു സ്പോണ്സര്‍ ഉണ്ട് കൂടെ ഫസ്റ്റ്ക്ലാസ്സില്‍  പിന്നെ കൂടുതല്‍ ഒന്നും ചോദ്യമുണ്ടായില്ല . അപ്പോളാണ് ഞാന്‍ സ്വന്തം ജേഷ്ഠന്‍റെ സ്ഥാനം നെല്കുന്ന കരീം ഇക്കയുടെ വിളി വന്നത് ഞങ്ങള്‍ എത്തി കെട്ടോ ഒന്നും പേടിക്കണ്ട ശ്വാസം നേരെ വീണു , അങ്ങനെ വിമാനം പറന്നുയര്‍ന്നു ഇറ്റലിയെ ലക്ഷ്യമാക്കിയുള്ള യാത്ര ,അതിനിടയില്‍ കരീം ഇക്ക അടുത്ത് വന്നു ഒന്നും പെടികണ്ട കെട്ടോ എന്നോര്‍മ്മിപ്പിച്ചു ഇക്ക ഫസ്റ്റ് ക്ലാസ്സില്‍ ആണ് ഒരാള്‍ക്കുമാത്രമേ ഫസ്റ്റ് ക്ലാസ്സ്‌ അനുവദിക്കൂ ,അങ്ങനെ യാത്ര തുടരുകയാണ് അതിനിടയിയില്‍ ഈജിപ്തിന്‍റെ മുകളില്‍ എത്തിയപ്പോള്‍ വിമാനം താഴ്ന്നു പറക്കുന്നു ഒരു മായപോലെ കൈറോ പട്ടണം കാണാം ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ കൌതുകത്തോടെ പുറത്തേക്ക്‌ നോക്കിയിരുന്നു ,അ...